മാവേലിക്കര: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കായി ജില്ലാതല സ്വാഗത സംഘം രൂപീകരിച്ചു. ബാലഗോകുലം ആലപ്പുഴ റവന്യു ജില്ലാ അദ്ധ്യക്ഷൻ എൻ.സതീഷ് അദ്ധ്യക്ഷനായി. ആർ.എസ്.എസ് ജില്ലാ സംഘചാലക് ഡി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം റവന്യു ജില്ലാ സഹകാര്യദർശി എസ്.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വി.ജെ രാജ്‌മോഹൻ 101 അംഗ ആഘോഷസമിതിയെ പ്രഖ്യാപിച്ചു. ബാലഗോകുലം ദക്ഷിണ കേരള സെക്രട്ടറി എസ്.ശ്രീകുമാർ, ശ്രീജേഷ് ഗോപിനാഥ്, എസ്.സതീഷ്, കെ.ജി വിനോദ്, യു.എസ് അരവിന്ദ്, സി.പി ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.