മുഹമ്മ: എല്ലാ സ്കൂളിലും പി.ടി അദ്ധ്യാപകരെ നിയമിക്കണമെന്ന് എസ്. എഫ്. ഐ ആലപ്പുഴ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കായംകുളത്ത് 150ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. ടി.ടി.ഐക്ക് കെട്ടിടം നിർമിക്കണമെന്നും കാൽ നൂറ്റാണ്ടായി കുട്ടനാട്ടിൽ പ്രവർത്തിച്ചു വരുന്ന എൻജിനിയറിംഗ് കോളേജിൽ ഹോസ്റ്റൽ സൗകര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ, ജില്ലാ സെക്രട്ടറി എം.ശിവപ്രസാദ് എന്നിവർ മറുപടി പറഞ്ഞു. എ.എ.അക്ഷയ്, അഫ്സൽ, കെ.അനുരാഗ്, ജി. ടി.അഞ്ജുകൃഷ്ണ, ആർ.നാസർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ആർ.രഞ്ജിത് നന്ദി പറഞ്ഞു.