ആലപ്പുഴ: ഓട്ടോറിക്ഷാതൊഴിലാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ കരളകം വാർഡ് തത്തംപള്ളി മുട്ടുങ്കൽ തങ്കച്ചന്റെ മകൻ തോമസ് മൈക്കിളാണ് (26) മരിച്ചത്. ഇന്നലെ പുലർച്ചയോടെയാണ് തോമസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ തോട്ടിൽ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു. നോർത്ത് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിസെമിത്തേരിയിൽ സംസ്‌കരിച്ചു.