s

മുഹമ്മ: എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നും തുണിസഞ്ചികൾ വിപണിയിലേക്കെത്തി. പഠനത്തോടൊപ്പം തൊഴിൽ പഠിക്കാനും അതുവഴി കുട്ടികൾക്ക് ലഘുവരുമാനം കണ്ടെത്താനുമാണ് പ്രൊഡക്ഷൻ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. അദ്ധ്യാപിക എസ്.ആതിരയാണ് പരിശീലിപ്പിക്കുന്നത്.

മുഹമ്മ സി.എം.എസ് സ്കൂളിലെ കുട്ടികൾക്കാണ് തുണിസഞ്ചി നൽകിയത്. മാനേജർ ജെ. ജയലാൽ വിതരണം ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ, പ്രഥമാധ്യാപിക നിഷ ദയാനന്ദൻ, അദ്ധ്യാപികമാരായവി. എ. ജിനുമോൾ, നന്ദന എന്നിവർ സംസാരിച്ചു.