ആലപ്പുഴ: ഭക്ഷ്യസുരക്ഷ വകുപ്പും, കേരള ഹോംസ്റ്റേ, സർവീസ്ഡ് വില്ല ആൻഡ് ടൂറിസം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ടൂറിസം സംരംഭക മേഖലയിലെ ഹോംസ്റ്റേ, സർവീസ്ഡ് വില്ല തുടങ്ങിയവയിലെ ജീവനക്കാർക്കായി ഇന്ന് രാവിലെ 10 മുതൽ പാതിരപ്പള്ളി എൻകെയ്സ് ഹോട്ടൽ ഹാളിൽ ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷനിൽ പരിശീലനം നടത്തും. ഭക്ഷ്യ സുരക്ഷാനിയമ പ്രകാരം ഭക്ഷണം കൊടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സർട്ടിഫൈഡായ ഒരു സൂപ്പർവൈസർ ഉണ്ടായിരിക്കണം. ഈ നിബന്ധന പ്രകാരമാണ് പരിശീലനം . ഫോൺ: 8943346536