ambala

അമ്പലപ്പുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി പറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മെരിറ്റ് ഈവനിംഗും സ്കോളർഷിപ്പ് വിതരണവും മുതിർന്ന വ്യാപാരികളെ ആദരിക്കലും പഠനോപകരണവിതരണവും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രതാപൻ സൂര്യാലയം ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ്‌ ബി. പ്രദീപ് പറവൂർ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഷറഫ് പ്ലാമ്മുട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ആർ. സുഭാഷ് സ്ക്കോളർഷിപ് വിതരണവും, യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഡി .വി. പ്രവീൺ മുതിർന്ന വ്യാപാരികളെ ആദരിക്കലും നടത്തി. കെ. ബി. ശശീന്ദ്രബാബു സ്വാഗതവും സി .ദേവരാജൻ നന്ദിയും പറഞ്ഞു.