അമ്പലപ്പുഴ: കോ-ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ കീഴിലുള്ള പുന്നപ്ര കോളേജ് ഒഫ് എഞ്ചിനീയറിങ്ങിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് പ്രവർത്തനമാരംഭിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.റൂബിൻ വി.വർഗീസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം സാജൻ എബ്രഹാം, ഡോ.എം.കെ.പ്രശാന്ത്, കേപ്പ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ റൂബിജോൺ, പ്രൊഫ. എൻ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.അശോക് കുമാർ സ്വാഗതം പറഞ്ഞു.