ambala

അമ്പലപ്പുഴ : ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും, എസ്. എൻ .ട്രസ്റ്റ് അംഗവുമായിരുന്ന കെ. എ. ഉത്തമന്റെ ഇരുപത്തിയൊൻപതാം അനുസ്മരണ സമ്മേളനം അമ്പലപ്പുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡി .സി .സി ജനറൽ സെക്രട്ടറി എസ് .സുബാഹു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.എ.ഹാമിദ് അദ്ധ്യക്ഷനായി. സി.പ്രദീപ്, ആർ.വി .ഇടവന, എം.വി.രഘു, പി.ഉദയകുമാർ, ബിന്ദു ബൈജു,എ.ആർ. കണ്ണൻ,കരുമാടി മുരളി, എസ്. രാധാകൃഷ്ണൻ നായർ,എൻ. ശിവദാസൻ,യു .എം. കബീർ,ഉണ്ണികൃഷ്ണൻ കൊല്ലം പറമ്പ്,വി ദിൽജിത്ത് എന്നിവർ സംസാരിച്ചു.