sads

ചേർത്തല : എസ്.എൻ.ഡി.പി യോഗം 519-ാം നമ്പർ തൈക്കൽ - ഡോക്ടർ പൽപ്പു കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗവും തിരെഞ്ഞെടുപ്പും ചേർത്തല യൂണിയൻ സൈബർ സേന നേതാവ് രതീഷ് ഉദ്ഘാടനം ചെയ്തു. കൺവീനർ ഉഷാസുനിൽ അദ്ധ്യക്ഷത വഹിച്ചു. വീണാലക്ഷ്മി ഗുരുകുലം മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയികൾക്ക് ക്യാഷ് അവാർഡ്, മൊമെന്റോ, പഠനോപകരണങ്ങൾ സാബു പുന്നക്കൽ പറമ്പ് വിതരണം ചെയ്തു. പ്രസിഡന്റ്‌ എം.പി.നമ്പ്യാർ , വൈസ് പ്രസിഡന്റ്‌ എസ്. മോഹനൻ, സെക്രട്ടറി കെ.ജി ശശിധരൻ, യൂണിയൻ കമ്മിറ്റി മെമ്പർ ടി.എം. ഷിജിമോൻ, ബിന്ദുമോഹൻ, ബിന്ദുസന്തോഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളആയി ഉഷാസുനിൽ (കൺവീനർ),പി.എസ്.രവീന്ദ്രൻ ( ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.