ambala

അമ്പലപ്പുഴ: കേരള കോൺഗ്രസ്‌ (എം ) അമ്പലപ്പുഴ നിയോജക മണ്ഡലം നേതൃ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി. സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷനായി. ഒരു കോടി രൂപ വയനാടിനായി എം.പി ഫണ്ടിൽ നിന്നും അനുവദിച്ച പാർട്ടി ചെയർമാൻ ജോസ് കെ. മാണി യേയും ശമ്പളം സംഭാവന ചെയ്ത പാർട്ടി എം. എൽ. എ മാരെയും യോഗം അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറിമാരായ അഡ്വ.പ്രദീപ് കൂട്ടാല,എം.എസ്.നൗഷാദ് അലി,ഷീൻ സോളമൻ, നിസാം വലിയകുളം ജോയ് കുര്യാക്കോസ്,അഹമ്മദ് കെ. കബീർ, അൻസിൽ ബദർ, സാദത്ത് റസാഖ്, ഹാഷിംവട്ടപ്പള്ളി,പി.സി.പോൾ തുടങ്ങിയവർ പ്രസംഗിച്ചു.