ഹരിപ്പാട്: വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് നഗരസഭ കൗൺസിലിന്റെ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഹരിപ്പാട് നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നു. ദുരന്ത ഭൂമിയിലേക്ക് അടിയന്തര സഹായം നൽകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകുവാൻ കൗൺസിൽ തീരുമാനിച്ചു.