ചെന്നിത്തല: ഷൺമുഖവിലാസം എൻ.എസ്.എസ് കരയോഗ സംയുക്തസമിതിയുടെ പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്നു. മാവേലിക്കര യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. സംയുക്ത കരയോഗ സമിതി പ്രസിഡൻ്റ് ജി.ജയദേവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സനീഷ് കുമാർ, സമിതി സെക്രട്ടറി അശോകൻ നായർ, പ്രതിനിധിസഭാംഗം സതീഷ്ചെന്നിത്തല, ട്രഷറർ എൻ.വിശ്വനാഥൻ നായർ, വിജയകുമാർ കണ്ണങ്കര, ചിത്രലേഖ, ചെന്നിത്തല സദാശിവൻപിള്ള, ജി.ഹരികുമാർ എന്നിവർ സംസാരിച്ചു.