dhar

ആലപ്പുഴ: സീനിയർ അഭിഭാഷകൻ അവലൂക്കുന്ന് വാർഡ് കേശവ വിലാസത്തിൽ അഡ്വ.കെ.ധർമ്മപാലൻ (92) നിര്യാതനായി. 61 വർഷമായി അഭിഭാഷകനായിരുന്നു. ഗവൺമെന്റ് പ്ലീഡറായി പ്രവർത്തിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു സന്ദർശിച്ചിട്ടുള്ള തുറവൂർ മനക്കോടം വീട്ടിൽ കേശവൻ വൈദ്യരുടെ ഇളയമകനാണ്. ഭാര്യ: ബേബി സരോജം. മക്കൾ: കെ.ബി.സൗഷ, അഡ്വ.സേതു റാം (മുൻ എസ്.എൻ ട്രസ്റ്റ് മെമ്പർ), കെ.ബി.സന്ധ്യ. മരുമകൾ: അഡ്വ.തസ്മില. ആലപ്പുഴ ജില്ലാ കോടതി വളപ്പിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹം ചാത്തനാട് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. സഞ്ചയനം: 11ന് രാവിലെ 9.45ന്.