ഹരിപ്പാട്: കെ.എസ്.എസ്.പി.യു മണ്ണാറശാല യൂണിറ്റ് കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം ആർ.ആനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എസ്.ശ്യാം സുന്ദർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.സത്യ ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ജി.രാജേന്ദൻ പിള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ആർ. രവീന്ദ്രനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി. ടൗൺബ്ലോക്ക് ജോ. സെക്രട്ടറി എസ്. കൃഷ്ണകുമാരിയമ്മ സംഘടനാപ്രമേയ വിശദീകരണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീദേവി പിള്ള നവാഗതർക്കു സ്വീകരണം നൽകി. എൻ.രഘു, ജാജി എ.ജേക്കബ്, സി.എൻ.എൻ നമ്പി, ടി.എസ്.ഗോപിനാഥൻ നായർ, എം.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ എസ്. ശങ്കർ നന്ദി പറഞ്ഞു.