s

ആലപ്പുഴ: സംസ്ഥാന സാക്ഷരത മിഷൻ നടത്തിവരുന്ന 'പച്ചമലയാളം' കോഴ്‌സിന് ജില്ലയിൽ അദ്ധ്യാപക ബാങ്ക് തയ്യാറാക്കാനായി ഉദ്യോഗാർത്ഥികളിൽ നിന്ന് ജില്ല സാക്ഷരതാ മിഷൻ അപേക്ഷ ക്ഷണിച്ചു. മലയാളം ഐച്ഛിക വിഷയമായ ബിരുദത്തോടൊപ്പം ഡി.ഇ എൽ.എഡ്./ബി.എഡ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ജില്ല കോ-ഓർഡിനേറ്റർ, ജില്ല സാക്ഷരതാ മിഷൻ, ജില്ല പഞ്ചായത്ത് കാര്യാലയം, കളക്ടറേറ്റ് പി. ഒ, ആലപ്പുഴ എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. അവസാന തീയതി : ആഗസ്റ്റ് 12.