ഹരിപ്പാട്: എസ്. എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ ശ്രീനാരായണ എംപ്ലോയീസ് ഫോറം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനായി. എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറി ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ അയ്യപ്പൻ കൈപ്പള്ളിൽ, എസ്.ജയറാം, തൃക്കുന്നപുഴ പ്രസന്നൻ, അഡ്വ.യു.ചന്ദ്രബാബു, ബിജുകുമാർ, രഘുനാഥ്, പി.എൻ.അനിൽകുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി സുനി തമ്പാൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻചന്ദ്രൻ, സൈബർസേന യൂണിയൻ ചെയർമാൻ ദിനിൽ എന്നിവർ സംസാരിച്ചു. എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതവും എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് അനീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.പി.ബിജു (പ്രസിഡന്റ്), സിന്ധു.എസ് (വൈസ് പ്രസിഡന്റ്), സുനിൽ (സെക്രട്ടറി), സന്തോഷ് കുമാർ (ജോ.സെക്രട്ടറി), പി.പ്രദീപ് (ട്രഷറർ), അനീഷ്.എ, ജയപ്രകാശ്, ശ്രീജിത്ത് (കേന്ദ്രസമിതി അംഗങ്ങൾ), ഉദയകുമാർ, ജയശങ്കർ, ശിവദത്ത് (എക്‌സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.