ഹരിപ്പാട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹരിപ്പാട് ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2024 - 25 അദ്ധ്യയന വർഷത്തെ ദ്വിവത്സര കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് തത്തുല്യ പരീക്ഷയോ വിജയിച്ചവർക്കോ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. www.polyadmission.org/gifd ൽ അപേക്ഷ സമർപ്പിക്കണം. 23നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. വിശദവിവരങ്ങൾക്ക് www.sitttrkerala.ac.inൽ. ഹെൽപ്പ് ഡസ്ക്ക് നമ്പർ : 9446848394 , 9961802063 , 9497362179.