ആലപ്പുഴ: ആലപ്പുഴയുടെ ഗുരുനാഥൻ കല്ലേലി രാഘവൻപിള്ളയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം 'നിധയേ സർവ്വ വിദ്യാനാം' ഗൗരിലക്ഷ്മിഭായ് പ്രകാശനം ചെയ്തു. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും സി.ബി.ഐ ഡയറക്ടറുമായിരുന്ന സി.എം.രാധാകൃഷ്ണൻ നായർ പുസ്തകം ഏറ്റുവാങ്ങി. ആലപ്പുഴയുടെ ഗുരുനാഥൻ,തന്റെ ഓർമ്മയിൽ നിന്ന് ഒരു ചരിത്രകാരനെന്ന നിലയിൽ ഒരു ദേശത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്ന ഗ്രന്ഥം പുരസ്‌ക്കാരങ്ങൾക്കും മറ്റും അയക്കണമെന്ന് ഗൗരിലക്ഷ്മിഭായ് അഭിപ്രായപ്പെട്ടു. ജി.മണി പുസ്തക പരിചയം നിർവ്വഹിച്ചു. വയലാർ ശരത്ചന്ദ്രവർമ്മ അദ്ധ്യക്ഷനായി. ഹരികുമാർ വാലേത്ത്, എം.എൻ.പി.നമ്പൂതിരി, സതീഷ് ആലപ്പുഴ, മകൾ ഡോ.എൻ.ആർ.ചിത്ര തുടങ്ങയിവരും അദ്ദേഹത്തിന്റെ പൂർവ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.