kl

കായംകുളം: 'ചേർത്തു പിടിക്കാം, നമ്മുടെ വയനാടിനെ 'ക്യാമ്പയിന്റെ ഭാഗമായി കായംകുളം വില്ലേജ് 1596-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകി. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എസ്.പ്രിയ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ബിജുവിൽ നിന്ന് ഏറ്റുവാങ്ങി. യൂണിയൻ ഭാരവാഹികൾ സി.എസ്.സുഭാഷ്, എസ്, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.