balavdi-sahayam

മാന്നാർ : വായനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് മാന്നാർ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയിലെയും കേരള ശാസ്ത സാഹിത്യ പരിഷത്ത് മാന്നാർ യൂണിറ്റിലെയും ബാലവേദി പ്രവർത്തകർ സമാഹരിച്ചതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് റ്റി.വി. രത്നകുമാരി ധനസഹായം ഏറ്റുവാങ്ങി. ആദിത്യൻ അദ്ധ്യക്ഷത വഹിച്ചു. ആദിത്യദേവ്, ശ്രീഹരി, നിള, നീരദ്, സജിൻ, ആരാധ്, പ്രപഞ്ച്, ജയകൃഷ്ണൻ, സജിത്, ലാജി ജോസഫ്, ലൈബ്രേറിയൻ മഞ്ജു എന്നിവർ സംസാരിച്ചു.