മാന്നാർ : 2020 നവംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയം വിജയത്തിന്റെ ചവിട്ടു പടിയാക്കി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സജു തോമസ് ഗ്രാമപഞ്ചായത്തംഗമായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. അന്ന് വിജയിച്ചവരോടൊപ്പം ഭരണസമിതിയിൽ അംഗമാവാൻ ഉപതെരഞ്ഞെടുപ്പിലൂടെ സാധ്യമായതിൽ സജുവിന് ഏറെ സന്തോഷം. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കുട്ടംപേരൂരിൽ സജു തോമസിനെതിരെ മത്സരിച്ച് ജയിച്ച സുനിൽ ശ്രദ്ധേയത്തെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച് വിജയിക്കാനായത്. ഇന്നലെ രാവിലെ മാന്നാർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി സജു തോമസിന് സത്യവാചകം ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്തംഗം വൽസല മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നൗഷാദ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ ശിവപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ സലിം പടിപ്പുരയ്ക്കൽ, സുനിത എബ്രഹാം, സുജാത മനോഹരൻ, അനീഷ് മണ്ണാരേത്ത്, ശാന്തിനി ബാലകൃഷണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയകുമാർ, സി.പിഎം ജില്ലാ കമ്മിറ്റിയംഗം കോശി അലക്സ്, ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി ശശീധരൻ, ഏരിയ കമ്മറ്റി അംഗങ്ങളായ നാരായണപിള്ള, പി.എൻ ശെൽവരാജ്, സുരേഷ് കലവറ, സഞ്ജീവൻ, കെ.പ്രശാന്ത് കുമാർ, കെ.എം അശോകൻ, സി.പി സുധാകരൻ, പൊതുജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.