എരമല്ലൂർ : അരൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ ഉന്നതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു.
കർഷകമോർച്ച ജില്ലാ സെക്രട്ടറി പെരുമ്പളം ജയകുമാർ മുഖ്യപ്രഭാഷണം നടത്തി . അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. അജിത് കുമാർ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് രൂപേഷ് പൈ, ജനറൽ സെക്രട്ടറിമാരായ മനോജ് മാളിയേക്കൽ, അനിൽകുമാർ ,അഡ്വ.ബി.ബാലാനന്ദ്,തുഷാര ഷിബു,പ്രീതി ഷാജി,സുരഭി ,സന്ധ്യ ശ്രീജൻ, സി.എം.അശോകൻ,ഷാജി,ചന്ദ്രൻ എന്നിവർ സംസാരിച്ചു