ആലപ്പുഴ : മുല്ലയ്ക്കൽ കോടി അർച്ചന വേദിയെ ധന്യമാക്കി തിരുവിതാംകൂർ കുടുംബാംഗം അശ്വതി തിരുന്നാൾ റാണി ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി .ക്ഷേത്രത്തിൽ എത്തിയ റാണിയേ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ, കോടി അർച്ചന കമ്മറ്റി ചെയർമാൻ ആർ.കൃഷ്ണൻ, കോ - ചെയർമാൻ എ.മണി, സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ.രശ്മി എന്നിവർ പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് ഭദ്രദീപം തെളിച്ച് ക്ഷേത്രത്തിലും യഞ്ജവേദിയിലും ദർശനം നടത്തി. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.പദ്മകുമാർ, കമ്മിറ്റി അംഗങ്ങളായ കെ.എം.ബാബു, വെങ്കിട്ട നാരായണൻ, പി.എസ്.ശശിലാൽ, രക്ഷധികാരികളായ അനിൽ കുമാർ, കോടിയർച്ചന കമ്മിറ്റി ഭാരവാഹികളായ അനന്തരാമൻ, ജി.മണി, രാമചന്ദ്ര അയ്യർ, എസ്.രഘുനാഥൻ നായർ, ജി.അനിൽ കുമാർ, ജെ.പ്രേം, ജി.പ്രസാദ്, രാധാകൃഷ്ണൻ, രാജേഷ്, ശ്രീനിവാസൻ, ബിന്ദു ശേഖരൻ, വനിതാ കമ്മറ്റി കൺവീനർ പാർവതി അമ്മാൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.