ആലപ്പുഴ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം കുളമ്പുരോഗ വാക്‌സിനേഷൻ കാമ്പെയിൻ അഞ്ചാം ഘട്ടവും ചർമ്മമുഴ രോഗ വാക്‌സിനേഷൻ കാംമ്പെയിൻ രണ്ടാംഘട്ടവും സംയുക്തമായി ജില്ലയിൽ ആരംഭിച്ചു. സെപ്തംബർ 13 വരെയാണ് വാക്‌സിനേഷൻ ക്യാമ്പയിൻ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരുവാറ്റ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.സി.പി ജില്ലാ കോഡിനേറ്റർ ഡോ. എസ്.രമ , ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.വി.അരുണോദയ, കരുവാറ്റ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻകുമാർ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീലേഖ മനു, പഞ്ചായത്ത് അഗംങ്ങളായ സുനിൽകുമാർ, അനി ദത്തൻ, കരുവാറ്റ തെക്കു ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ഭവന സന്ദർശനം നടത്തി ഉരുക്കൾക്ക് സൗജന്യമായി വാക്‌സിനേഷൻ നൽകും.