ആലപ്പുഴ : റെയിൽവേ സ്റ്റേഷനിൽ രണ്ട് അധിക പ്ലാറ്റ്ഫോമുകൾ നിർമ്മിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് കെ.സി.വേണുഗോപാൽ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന നെഹ്രു ട്രോഫി വള്ളംകളി പോലുള്ള പ്രധാന വിനോദസഞ്ചാര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്ന ആലപ്പുഴയിലെ റെയിൽവേ സ്റ്റേഷൻ കൂടുതൽ സൗകര്യങ്ങളോടുകൂടി നോൺ-സബർബൻ ഗ്രൂപ്പ് ഒന്നായി ഉയർത്തണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.