ചേർത്തല:ദേശീയപാത പ്രവർത്തനങ്ങൾക്കിടെ മായിത്തറയിൽ പ്രധാന കുടിവെള്ള കുഴലിലുണ്ടായ പൊട്ടലിൽ വേഗത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കി ജല അതോറിട്ടി.5ന് വൈകിട്ടോടെ കുഴലിലെ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ 6ന് പുലർച്ചെതന്നെ പമ്പിംഗ് തുടങ്ങി ഉച്ചയോടെ വെള്ളമെത്തിക്കാനാകും. 7ന് അറ്റകുറ്റപണി പൂർത്തിയാക്കാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മഴയുടെ സാഹചര്യത്തിൽ പ്രത്യേക പന്തലൊരുക്കി രാത്രിയിലും പ്രവർത്തനം നടത്തിയാണ് ലക്ഷ്യമിട്ടതിലും പകുതി സമയത്തിനുള്ളിൽ തന്നെ കുഴൽ പൂർവസ്ഥിതിയിലാക്കിയത്.രണ്ടാഴ്ച മുമ്പ് പള്ളിപ്പുറത്ത് ഇതേതരത്തിൽ പ്രധാന കുഴൽപൊട്ടിയപ്പോൾ പൂർവസ്ഥിതിയിലാക്കാൻ കാലതാമസമെടുത്തത് ജലഅതോറിട്ടി ഉദ്യോസ്ഥർക്കെതിരെ രൂക്ഷ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാതൃകാപരമായ ഇടപെടൽ.
തൈക്കാട്ടുശേരി ശുദ്ധീകരണശാലയിൽ നന്നുളള 700 എം.എം പൈപ്പാണ് വെള്ളിയാഴ്ച പൊട്ടിയത്.ഇതിന്റെ അറ്റകുറ്റണികൾക്കായി നാലുദിവസം വേണ്ടിവരുമെന്നാണ് അറയിച്ചിരുന്നത്.നാലിനു രാവിലെ തന്നെ അറ്റകുറ്റപണി തുടങ്ങി.പൈപ്പ് പൊട്ടിയതിനെ തുടർന്ന് കഞ്ഞിക്കുഴി,മുഹമ്മ,ചേർത്തലസൗത്ത്,മാരാരിക്കുളം നോർത്ത് എന്നീ പഞ്ചായത്തുകളിൽ പൂർണമായും ചേർത്തല നഗരസഭ,പള്ളിപ്പുറം,തണ്ണീർമുക്കം പഞ്ചായത്തുകളിൽ ഭാഗികമായും വെള്ള വിതരണം മുടങ്ങിയിരുന്നു.