ഹരിപ്പാട്: തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിയ്ക്ക് പാമ്പ് കടിയേറ്റു. ആറാട്ടുപുഴ കിഴക്കേക്കര അഞ്ചാം വാർഡ് കുട്ടൻത്തറയിൽ രജിത(33)യ്ക്കാണ് പാമ്പിന്റെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കൊച്ചിയുടെജെട്ടി ഭാഗത്തെ ഓടയും റോഡരികും വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. നൂറനാട്ടെ സ്വകാര്യ അശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രജി​തയ്ക്ക് ചികിത്സാ സഹായം ലഭ്യമാക്കണമെന്ന് പഞ്ചായത്തംഗം ടി.പി. അനിൽകുമാർ ആവശ്യപ്പെട്ടു.