കായംകുളം : സംയുക്ത സമരസമിതി സമരസമിതി ഇന്ന് ആഹ്വാനം ചെയ്ത ഹർത്താലിൽ സഹകരിക്കില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് കമ്മിറ്റി അറിയിച്ചു. സംയുക്ത സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രസിഡന്റ് സിനിൽ സബാദ്, ജനറൽ സെക്രട്ടറി പി.സോമരാജൻ, ട്രഷറർ എം.ജോസഫ് എന്നിവർ പറഞ്ഞു.