photo

ആലപ്പുഴ: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ആലപ്പുഴ ജില്ലാ ഗായക സംഘം രൂപീകരിച്ചു. ഓണാട്ടുകര പ്രദേശമായ ചാരുംമൂട് കാരയ്ക്കാട്ട് മുറ്റത്ത് നടന്ന പരിപാടിയിൽ ഇപ്റ്റ സംസ്ഥാന സെക്രട്ടറി വത്സൻ രാമംകുളത്ത് ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് സി.പി.മനേക്ഷാ അദ്ധ്യക്ഷത വഹിച്ചു. ഇപ്റ്റ അംഗങ്ങളും അഭ്യുദയാകാംക്ഷികളും ചേർന്ന് ശേഖരിക്കുന്ന സംഭാവന സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി സുരേഷ് കണ്ടനാട് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കെ നാസർ നന്ദിയും പറഞ്ഞു.