ആലപ്പുഴ : നഗരസഭ മുനിസിപ്പൽ ഓഫീസ് വാർഡിൽ കൊട്ടാരപ്പറമ്പിൽ വീട്ടിൽ കാഴ്ച നഷ്ടപ്പെട്ട 95 വയസുള്ള രുഗ്മിണി അമ്മയും ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകൻ കണ്ണനും വീട് ഒരുക്കി നഗരസഭ. ചോർന്നൊലിച്ചതും ടോയ്ലറ്റില്ലാത്തതുമായ ഇല്ലാത്ത തകർന്ന വീടിനും വെള്ളക്കെട്ട് കാരണമുള്ള ദുരിതത്തിനും കൗൺസിലർ കവിതയുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശ്വാസമായത്. വീടിന്റെ താക്കോൽദാനം കൗൺസിലർ എ.എസ്.കവിത നിർവഹിച്ചു. എസ്.രമേശൻ, തമ്പി, ബാലചന്ദ്രൻ, ഷിഹാബ്, സുശീല, പുഷ്പ തുടങ്ങിയവർ ഉൾപ്പടെയുള്ളയുള്ളവരുടെ സാന്നിധ്യത്തിൽ വിഭവസമൃദ്ധമായ സൽക്കാരങ്ങളോടും കൂടിയാണ് ഗൃഹപ്രവേശനം നടത്തിയത്.