s

ആലപ്പുഴ: കടലിൽ ചാടി ആത്​മഹത്യക്ക്​ ശ്രമിച്ചു വൃദ്ധയെ ലൈഫ്​ ഗാർഡുമാരും കോസ്റ്റൽ പൊലീസും ചേർന്ന്​ രക്ഷപ്പെടുത്തി. ആലപ്പുഴ മംഗലംവാർഡ്​ മഠത്തിൽക്കളം ആലീസിനെയാണ്​ (64) രക്ഷപ്പെടുത്തിയത്​. ഇന്നലെ രാവിലെ 10.30ന്​ ആലപ്പുഴ ബീച്ചിൽ പഴയ കടൽപ്പാലത്തിന്​ സമീപമായിരുന്നു സംഭവം. ആലീസിനെ കരക്കെത്തിച്ച്​ ആദ്യം വനിത-ശിശു ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന്​ ടൂറിസം എസ്​.ഐ രാജേഷ്​, സീനിയർ സിവിൽ പൊലീസ്​ ഓഫീസർ ബിനോയ്‌, ലൈഫ് ഗാർഡുമാരായ സാംസൺ, വിൽസൻ, ഡെന്നിസ്, ബിനീഷ്, കോസ്റ്റൽ വാർഡന്മാരായ രഞ്ജിത്, റോബിൻ ജെറോം, എന്നിവർ നേതൃത്വം നൽകി.