s

മുഹമ്മ : മണ്ണഞ്ചേരി അമ്പനാകുളങ്ങര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ അൽഫാം അടുപ്പിൽ നിന്ന് തീ പടർന്നത് ഹോട്ടൽ ജീവനക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെ 10.30 ഓടെയാണ് ഹോട്ടലിൽ നിന്ന് കറുത്ത പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ വെള്ളം ഒഴിച്ച് തീ അണച്ചു. വിവരം അറിഞ്ഞ് ആലപ്പുഴയിൽ നിന്ന് രണ്ടു യുണിറ്റ് ഫയർഫോഴ്സ് സംഘവും മണ്ണഞ്ചേരി പൊലീസും സ്ഥലത്തെത്തിയിരുന്നു.