tk

ആലപ്പുഴ : ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ വയനാടിന് സാന്ത്വനവുമായി കയർഫെഡ്. 190 മെത്തകളും 100 തലയിണയും 325 ബെഡ് ഷീറ്റും 52മാറ്റുകളും 120 പ്ളേറ്റുകളുമാണ് ദുരന്തത്തിനിരയായവർക്ക് ആദ്യഘട്ട സഹായമായി എത്തിച്ചത്. സാധന സാമഗ്രികളുമായി വയനാട്ടിലേക്ക് തിരിച്ച വാഹനം കയർഫെഡ് ചെയ‌ർമാൻ ടി.കെ ദേവകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. കൽപ്പറ്റയിലെ കളക്ഷൻ സെന്ററിൽ കയർഫെഡ് ബോർഡ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എൻ.കെ സുരേഷ്, കോഴിക്കോട് റീജിയണൽ ഓഫീസർ ആർ.ആർ സുനിൽകുമാർ എന്നിവർ സഹായങ്ങൾ കൈമാറും. ചടങ്ങിൽ വൈസ് ചെയർമാൻ ആർ. സുരേഷ്, ബോർഡ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എൻ. ആർ ബാബുരാജ് എന്നിവരും ജീവനക്കാരും പങ്കെടുത്തു.