എണ്ണയ്ക്കാട്: ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന 10-ാമത് പ്രതിഭാസംഗമവും മെരിറ്റ് അവാർഡ് വിതരണവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അവാർഡ് വിതരണം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പലും സിൻഡിക്കേറ്റ് മെമ്പറുമായ പ്രൊഫ.ഡോ.കെ.സി പ്രകാശ് നിർവ്വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.കെ.രവീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എസ് ചന്ദ്രദാസ്, പ്രൊഫ.കെ.എൻ ഗോപാലകൃഷ്ണകുറുപ്പ്, വി.സി.കുഞ്ഞുകുഞ്ഞ്, കെ.എൻ.ഷാജി, ടി.കൃഷ്ണൻ കുട്ടി, സുസമ്മ ബെന്നി, ജ്യോതിഷ് കുമാർ, ഗോപകുമാർ എന്നിവർ സംസാരിച്ചു.