അരൂർ:സംവരണം അട്ടിമറിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ 18ന് രാവിലെ 11 ന് എരമല്ലൂർ പാർത്ഥസാരഥി ഓഡിറ്റോറിയത്തിൽ ജനകീയ കൺവെൻഷൻ നടത്തുവാൻ ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ ഓപ്പറേറ്റീവ് ക്ലസ്റ്റർ യോഗം തീരുമാനിച്ചു. കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി 21 അംഗ കമ്മിറ്റി രൂപീകരിച്ചു. കെ.കെ.പുരുഷോത്തമൻ (രക്ഷാധികാരി), എം.വി. ആണ്ടപ്പൻ (ചെയർമാൻ), ദിവാകരൻ കല്ലുങ്കൽ (ജനറൽ കൺവീനർ),പി.സി.മണി, എ.സദാനന്ദൻ (വൈസ് ചെയർമാന്മാർ), കെ.എം.കുഞ്ഞുമോൻ (ജോ.കൺവീനർ),പി.രവി(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.