ambala

അമ്പലപ്പുഴ:തോട്ടപ്പള്ളി ഹാർബറിൽ വലയിൽ കുടുങ്ങിയ നിലയിൽ മൂർഖനെ കണ്ടത് ഭീതി പരത്തി. കോസ്റ്റൽ പൊലീസിന്റെ ഇടപെടലിൽ പാമ്പിനെ വനപാലകർക്ക് കൈമാറി. മത്സ്യത്തൊഴിലാളികൾ ജോലി കഴിഞ്ഞു വിശ്രമിക്കുന്ന ഭാഗത്താണ് പാമ്പിനെ കണ്ടെത്തിയത്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി.പി.ഒ ഷെജീർ അറിയിച്ചതനുസരിച്ച് എത്തിയ വനം വകുപ്പിന്റെ ഡിസ്ട്രിക്ട് ഫെസിലിറ്റേറ്റർ സജി തൊട്ടപ്പള്ളി പാമ്പിനെ പിടികൂടുകയായിരുന്നു. വിവിധ വിഷപ്പാമ്പുകളെക്കുറിച്ച് മത്സ്യ തൊഴിലാളികൾക്ക് ബോധവത്കരണ ക്ളാസും നടത്തിയിട്ടാണ് പൊലീസ് മടങ്ങിയത്.