ചേർത്തല : എസ്.എൻ.ഡി.പി യോഗം 519ാം നമ്പർ തൈക്കൽ ശാഖയിൽ പി.കെ.ഷണ്മുഖന്റെ രണ്ടാം ചരമ വാർഷികാചരണം ചേർത്തല യൂണിയൻ വൈസ് ചെയർമാൻ പി.ഡി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.പി. നമ്പ്യാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. മോഹനൻ, യൂണിയൻ കമ്മിറ്റി മെമ്പർ ടി.എം ഷിജിമോൻ, അനിൽകുമാർ, ലീന എന്നിവർ സംസാരിച്ചു. അടുത്ത വർഷം മുതൽ മെഡിക്കൽ ക്യാമ്പ്, ചികിത്സാ സഹായവിതരണം എന്നിവ ഷണ്മുഖന്റെ സ്മൃതിദിനത്തിൽ നടത്താൻ തീരുമാച്ചു. സെക്രട്ടറി കെ.ജി.ശശിധരൻ സ്വാഗതവും ഗുരുപ്രസാദം കുടുംബ യൂണിറ്റ് കൺവീനർ ഒ.കെ ഗോപിനാഥൻ നന്ദിയും പറഞ്ഞു.