ഹരിപ്പാട് : സൈക്കിൾ വാങ്ങുവാൻ വേണ്ടി സ്വരുക്കൂട്ടി വച്ച തുക വയനാടിൽ ദുരിതമനുഭവിക്കുന്നവർക്കായി കൈമാറി വിദ്യാർത്ഥിനി മാതൃകയായി. കായംകുളം എസ്. എൻ. ഇന്റർനാഷണൽ മോഡൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അസാ മറിയമാണ് മാതൃകാ പ്രവർത്തനം നടത്തിയത്. പലപ്പോഴായി ലഭിച്ച തുക സൈക്കിൽ വാങ്ങാനായി കുടുക്കയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ തുക സ്കൂളിൽ രൂപീകരിച്ച വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. അസയുടെ ഈ മാതൃകാ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു. ഹരിപ്പാട് അഡ്മിൻ ഇൻഫോ സൊലൂഷൻസ് ഉടമ അൻസാറിന്റെയും രഹന റഹിമിന്റെയും മകളാണ്. അമാൽ മറിയമാണ് സഹോദരി.