ഹരിപ്പാട്: ഹിമാലയൻ യോഗാ വിദ്യാ - മെഡിറ്റേഷൻ ആൻഡ് ചാരിറ്റബൾ ട്രസറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനാഘോഷവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും 15 ന് രാവിലെ 9ന് ഹരിപ്പാട് ഓഫീസിൽ നടക്കും. ഹിമാലയൻ മാസ്റ്റർ ഡോ.അഷറഫ് ദേശീയ പതാക ഉയർത്തി
ഐക്യദാർഡ്യ പ്രതിജ്ഞ ചൊല്ലി കൊടുക്കും. തുടർന്ന് ട്രസ്റ്റ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡോ.അഷറഫ് നിർവ്വഹിക്കും. കെ.എസ്.പണിക്കർ അദ്ധ്യക്ഷത വഹിക്കും. രാവിലെ 8ന് എഴിക്കകത്ത് ജംഗ്ഷനിൽ നിന്ന് സ്വാതന്ത്രദിന റാലി ആരംഭിക്കും.