അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത നെറ്റ്/പി.എച്ച്.ഡി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ (www.gcambalapuzha.ac.in) നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 13ന് മുമ്പായി നേരിട്ടോ തപാൽ മുലേഖനയോ കോളേജ് പ്രിൻസിപ്പലിന്റെ മേൽവിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0477 2272767.