ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ റിവ്യൂ മീറ്റിംഗ് ഇന്ന് രാവിലെ 10.30ന് ആലപ്പുഴ കളക്ടേറ്റിൽ നടക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. കളക്ടറുടെ സാനിധ്യത്തിലാണ് മീറ്റിംഗ് നടക്കുന്നത്. കൂടാതെ ആറാട്ടുപുഴ മത്സ്യഗ്രാമം പദ്ധതിയുടെ അവലോകന യോഗം ഇന്ന് വൈകിട്ട് 4.30 നും, ഹരിതം ഹരിപ്പാട് രണ്ടാം ഘട്ട പ്രോജക്ട് രൂപീകരണവുമായി ബന്ധപ്പെട്ട് പാടശേഖര സമിതി പ്രസിഡന്റ്, സെക്രട്ടറിമാരുടെ അവലോകന യോഗം വൈകിട്ട് 5നും ഹരിപ്പാട് നഗരസഭാ ഹാളിൽ വച്ച് നടക്കുമെന്നും രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു.