ആലപ്പുഴ: വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്ന വെള്ളാപ്പള്ളി സ്വദേശി സീനയുടെ മകൾ നെഹ്റിന് ഗോൾഡൻ, ഒപ്പം ചാരിറ്റബിൾ ട്രസ്റ്റുകൾ ചേർന്ന് ചികിത്സാ സഹായം കൈമാറി. പാത്ര പിരിവിലൂടെ സമാഹരിച്ച 72,659 രൂപ ഗോൾഡൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.ജെ.കുര്യൻ, ഫണ്ട് കമ്മിറ്റി കൺവീനർ ഗോപിക വിജയപ്രസാദിന് കൈമാറി. ഇരു ട്രസ്റ്റുകളുടെയും ഭാരവാഹികളായ വി.സുരേഷ്‌കുമാർ, മഹേഷ് ബാബു, ഹാലിസൺ അലോഷ്യസ്, ജിജോ മൈക്കിൾ, കെ.ബി.സാധുജൻ, ദീലിപ് എന്നിവർ സംസാരിച്ചു.