ആലപ്പുഴ: ഉരുൾപ്പൊട്ടിലിൽ തകർന്ന വയനാടിന് കൈത്താങ്ങായി തങ്കി സെന്റ് മേരീസ് ഫെറോന പള്ളി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നിർദേശിക്കുന്നയിടത്ത് വീട് നിർമിച്ചു നൽകാൻ 20 ലക്ഷം രൂപയുടെ സമ്മതപത്രം കളക്ടറേറ്റിൽ ജില്ല കളക്ടർ അലക്സ് വർഗീസിന് ഫാ.ജോർജ് എടയിടത്തിന്റെ നേതൃത്വത്തിൽ കൈമാറി. ഫാ. ലോബോ ലോറൻസ് ചക്രശ്ശേരി, ജോസ് സി. കമ്പക്കാരൻ, ജോസ് ബാബു കോതാട്ട്, ഷാജി മരക്കാശ്ശേരി എന്നിവർ ചേർന്നാണ് സമ്മതപത്രം കൈമാറിയത്.