ആലപ്പുഴ: വയനാടിനായി മണ്ണഞ്ചേരിയിലെ ഏഴു ബസുകൾ സർവീസ് നടത്തി സമാഹരിച്ച 93,253 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി റോഷൻ ഗ്രൂപ്പും അംബികേശ്വരി ബസും തിങ്കളാഴ്ച സർവീസ് നടത്തി സമാഹരിച്ച തുകയാണ് കളക്ടറേറ്റിൽ ജില്ല കളക്ടർ അലക്സ് വർഗീസിന് കൈമാറയിത്. ദരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി യാത്രക്കാർ സംഭാവനയായി നൽകിയ വസ്ത്രങ്ങളും കൈമാറി. മണ്ണഞ്ചേരി - ഇരട്ടക്കുളങ്ങര സർവീസ് നടത്തുന്ന മെഹ്റ, അംബികേശ്വരി, മണ്ണഞ്ചേരി കഞ്ഞിപ്പാടം വഴിയുള്ള ഇഷാൻ, മണ്ണഞ്ചേരി റെയിൽവെ വഴിയുള്ള റോഷൻ, കലവൂർ - റെയിൽവെ സ്റ്റേഷൻ സർവീസ് നടത്തുന്ന സുൽത്താൻ, ഡാനിഷ് എന്നീ ബസുകളാണ് പ്രത്യേത സർവീസ് നടത്തിയത്.