ചാരുംമൂട്: താമരക്കുളം കല്ലൂർപള്ളി മുസ്ലീം ജമാഅത്തിൽ എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമ്മേളനം ചീഫ് ഇമാം ഹസീബ് അഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു.ജമാ അത്ത് പ്രസിഡന്റ് സജീബ്ഖാൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഷാജി, ജോയിന്റ് സെക്രട്ടറി സൈനുദീൻ, ഉപദേശക സമിതിയംഗങ്ങളായ വി.എം.മുസ്തഫാറാവുത്തർ, അബ്ദുൽ സലാം, അസി.ഇമാം നിജാമുദീൻ മൗലവി, കമ്മിയംഗങ്ങളര ഷെരിഫ്, നവാസ്, നൈസാം ,സലാഹുദീൻ, താഹ ,ഷെഫീഖ്, ഷറഫുദീൻ എന്നിവർ പങ്കെടുത്തു.