ചേർത്തല:പൊക്ലാശേരി ബാലഭദ്രാ ദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 9 ന് തുടങ്ങി .17ന് സമാപിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് ജി.സുരേഷ്‌കുമാർ,സെക്രട്ടറി വി. ബി. ചന്ദ്രൻ,കൺവീനർ അശോക് കുമർ,കരയോഗം സെക്രട്ടറി എൻ.പത്മകുമാർ, ലക്ഷ്മണ കുറുപ്പ്
എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 9ന് രാവിലെ ഏഴിന് അഖണ്ഡ നാമജപം,വൈകിട്ട് 6ന് രാമായണ പാരായണം. 10 ന് വൈകിട്ട് 7.30ന് പി.ഉണ്ണികൃഷ്ണൻ ശ്രീവത്സം ദീപപ്രകാശനം നിർവഹിക്കും.13 ന് രാവിലെ 11ന് ഉണ്ണിയൂട്ട് പൂജ,ഉച്ചക്ക് 12 ന് പ്രഭാഷണം. 14ന് രാവിലെ 11.30ന് ഗോവിന്ദ പട്ടാഭിഷേകം,വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്ര സമൂഹാർച്ചന. 15 ന് രാവിലെ 11ന് രുക്മിണി സ്വയംവരം,വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ.16 ന് രാവിലെ 9.30 ന് നവഗ്രഹ പൂജ. 17 ന് ആവണിപിറപ്പ് മഹോത്സവം,രാവിലെ 10ന് കലശപൂജാരംഭം,വൈകിട്ട് 3ന് അവഭൃഥസ്നാന ഘോഷയാത്ര,
7.30ന് നൃത്തനൃത്ത്യങ്ങൾ തുടർന്ന് തിരുവാതിര.