ചേർത്തല:ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള ചേർത്തല എൻജിനീയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ 8ന് രാവിലെ 10 ന് മുമ്പായി കോളേജിൽ എത്തിച്ചേരണം. കീം എഴുതാത്തവരെ പ്രവേശനത്തിന് പരിഗണിക്കും.പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ പ്രവേശനം.കൂടുതൽ വിവരങ്ങൾക്ക് www.cectl.ac.in ലോ,9349276717, 9495439580 ഫോൺ നമ്പരിലോ ബന്ധപ്പെടണം.