gh

വള്ളികുന്നം: വള്ളികുന്നം അമൃതാ ഹയർസെക്കൻഡറി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു. ഹിരോഷിമ ദിനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ശബ്ദ സന്ദേശമാണ് രാവിലെ കുട്ടികളെ സ്വീകരിച്ചത്. ആയിരക്കണക്കിന് പേപ്പർ കൊക്കുകളാൽ സ്കൂൾ പരിസരം അലങ്കരിച്ചു. ഹിരോഷിമാദിനത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് എം.എസ്.സിന്ധു കുട്ടികളോട് സംസാരിച്ചു. കുട്ടികളുടെ പ്രതിനിധികളായ ഹൃദികാപിള്ള, ഗൗരി ലക്ഷ്മി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നിവർ സമാധാനത്തിന്റെ സന്ദേശമായി വെള്ളരി പ്രാവുകളെ പറത്തി. സമാധാന സന്ദേശം പേറിയ അമൃതയുടെ നൂറു കണക്കിന് പേപ്പർ കൊക്കുകൾ ഹൈഡ്രജൻ ബലൂണിന്റെ സഹായത്തോടെ അന്തരീക്ഷത്തിലേക്ക് പറത്തി.