കായംകുളം : ഗുരു ധർമ്മ പ്രചാരണസഭ കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാന ഓഫീസ് പുതുപ്പള്ളി പഞ്ചാരമുക്കിൽ കേന്ദ്ര സമിതി സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്‌തു. സ്വമി വിശുദ്ധാനന്ദ ഭദ്രദീപം തെളിയിച്ചു. ജി.ഡി.പി.എസ് പ്രസിഡന്റ് എസ്.ഇ.റോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സതീശൻ അതിക്കാട് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.ഡി.സലിം സഘടനാ സന്ദേശം നൽകി. കേന്ദ്ര സമതി അംഗങ്ങളായ എം.രവീന്ദ്രൻ തച്ചേതറ, പ്രസാദ് താഴക്കര, ജി.ഡി.പി.എസ് മുൻ പി.ആർ.ഒ കണ്ടല്ലൂർ സുധീർ, ജില്ലാ കമ്മിറ്റി അംഗം എം.കെ.വിജയ കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹരിദാസ് ശിവരാമൻ സ്വാഗതവും അനിൽ പീതംബരൻ നന്ദിയും പറഞ്ഞു.