ആലപ്പുഴ: എല്ലാ വിഭാഗം മത്സ്യത്തൊഴിലാളികളുടെയും അംശാദായം ഗണ്യമായി വർദ്ധിപ്പിക്കുവാനുള്ള സർക്കാർ നടപടി പിൻവലിക്കാൻ മന്ത്രി സജി ചെറിയാൻ സന്മനസ്സ് കാട്ടണമെന്ന് ജെ.എസ്.എസ് ആലപ്പുഴ ജില്ലാ സെന്റർ ആവശ്യപ്പെട്ടു. അംശാദായം മുന്നൂറ് ശതമാനത്തിന് മുകളിൽ വർദ്ധിപ്പിച്ച സർക്കാർ സമീപനം ജനവിരുദ്ധമാണെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ആർ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി.രാജു റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ.ഗൗരീശൻ, വി,കെ, അമ്പർഷൻ, എ.പി.ജോർജ്, സാബു കണ്ടത്തിൽ, എം.പ്രകാശൻ, എം.രാജേഷ്, സജിമോൻ കുട്ടനാട്, പുഷ്പ ബിജു, രാജു കട്ടത്തറ, എം.വിശ്വം എന്നിവർ സംസാരിച്ചു